Write a clear promptവ്യക്തമായ ഒരു പ്രോംപ്റ്റ് എഴുതാം
Get better answers from any AI chat by saying who it should be, what you need, and the details that matter.
AI ആരായി പെരുമാറണം, നിങ്ങൾക്ക് എന്താണ് വേണ്ടത്, ഏതൊക്കെ വിശദാംശങ്ങൾ പ്രധാനമാണ് എന്ന് പറഞ്ഞാൽ ഏത് AI ചാറ്റിൽ നിന്നും മികച്ച ഉത്തരങ്ങൾ ലഭിക്കും.
You will be able toനിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും
- Write a prompt with a role, a task and key details.റോൾ, ജോലി, പ്രധാന വിശദാംശങ്ങൾ എന്നിവയുള്ള ഒരു പ്രോംപ്റ്റ് എഴുതുക.
- Improve a vague prompt in one step.അവ്യക്തമായ ഒരു പ്രോംപ്റ്റ് ഒറ്റ ഘട്ടത്തിൽ മെച്ചപ്പെടുത്തുക.
Stepഘട്ടം 1 of/ 4
The three-part promptമൂന്ന് ഭാഗമുള്ള പ്രോംപ്റ്റ്
AI chat tools only know what you tell them. A clear prompt has three parts:
- Role — who should the AI act as? “You are a friendly English tutor.”
- Task — what exactly do you want? “Correct my email.”
- Details — audience, length, tone or language. “Keep it polite and under 80 words.”
നിങ്ങൾ പറയുന്നത് മാത്രമേ AI ചാറ്റിന് അറിയൂ. വ്യക്തമായ ഒരു പ്രോംപ്റ്റിന് മൂന്ന് ഭാഗങ്ങളുണ്ട്:
- റോൾ — AI ആരായി പെരുമാറണം? “നിങ്ങൾ സൗഹൃദമുള്ള ഒരു ഇംഗ്ലീഷ് അധ്യാപകനാണ്.”
- ജോലി — കൃത്യമായി എന്താണ് വേണ്ടത്? “എന്റെ ഇമെയിൽ തിരുത്തിത്തരൂ.”
- വിശദാംശങ്ങൾ — ആർക്കുവേണ്ടി, എത്ര നീളം, ഏത് ശൈലി, ഏത് ഭാഷ. “മാന്യമായി, 80 വാക്കിൽ താഴെ.”
Stepഘട്ടം 2 of/ 4
Before and afterമുമ്പും ശേഷവും
Vague: “Write a leave letter.”
Clear: “You are an office assistant. Write a short leave letter to my manager asking for two days off on 12–13 June for a family function. Polite tone, under 100 words.”
The clear version tells the AI who, what, when and how long — so you edit less.
അവ്യക്തം: “ഒരു ലീവ് ലെറ്റർ എഴുതൂ.”
വ്യക്തം: “നിങ്ങൾ ഒരു ഓഫീസ് അസിസ്റ്റന്റാണ്. ഒരു കുടുംബ ചടങ്ങിനായി ജൂൺ 12–13 തീയതികളിൽ രണ്ട് ദിവസത്തെ അവധി ചോദിച്ച് എന്റെ മാനേജർക്ക് ഒരു ചെറിയ ലീവ് ലെറ്റർ എഴുതൂ. മാന്യമായ ശൈലി, 100 വാക്കിൽ താഴെ.”
വ്യക്തമായ പതിപ്പ് ആർക്ക്, എന്ത്, എപ്പോൾ, എത്ര നീളം എന്ന് AI-യോട് പറയുന്നു — അതിനാൽ തിരുത്തൽ കുറച്ച് മതി.
Stepഘട്ടം 3 of/ 4
Before you press sendഅയയ്ക്കുന്നതിന് മുമ്പ്
- I said who the AI should be.
- I said what I need, in one sentence.
- I added details: audience, length, tone or language.
- I left out private data such as phone numbers, Aadhaar or passwords.
- AI ആരായി പെരുമാറണം എന്ന് പറഞ്ഞു.
- എനിക്ക് എന്താണ് വേണ്ടതെന്ന് ഒറ്റ വാക്യത്തിൽ പറഞ്ഞു.
- വിശദാംശങ്ങൾ ചേർത്തു: ആർക്കുവേണ്ടി, നീളം, ശൈലി അല്ലെങ്കിൽ ഭാഷ.
- ഫോൺ നമ്പർ, ആധാർ, പാസ്വേഡ് പോലുള്ള സ്വകാര്യ വിവരങ്ങൾ ഒഴിവാക്കി.
Quick checkചെറിയ പരിശോധന
Which prompt is clearest?ഏത് പ്രോംപ്റ്റാണ് ഏറ്റവും വ്യക്തം?
Practise it nowഇപ്പോൾ പരിശീലിക്കൂ
Copy this prompt into any AI chat and follow along.
ഈ പ്രോംപ്റ്റ് ഏതെങ്കിലും AI ചാറ്റിലേക്ക് പകർത്തി പരിശീലിക്കൂ.
You are a patient prompt-writing coach. I am learning to write clear prompts with a role, a task and details. Give me one vague prompt about everyday life, let me rewrite it, then give short feedback on my role, task and details. Ask one question at a time.
നിങ്ങൾ ക്ഷമയുള്ള ഒരു പ്രോംപ്റ്റ്-എഴുത്ത് പരിശീലകനാണ്. റോൾ, ജോലി, വിശദാംശങ്ങൾ എന്നിവയുള്ള വ്യക്തമായ പ്രോംപ്റ്റുകൾ എഴുതാൻ ഞാൻ പഠിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ നിന്നുള്ള അവ്യക്തമായ ഒരു പ്രോംപ്റ്റ് എനിക്ക് തരൂ, ഞാൻ അത് മാറ്റിയെഴുതാം, എന്നിട്ട് എന്റെ റോൾ, ജോലി, വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ചെറിയ അഭിപ്രായം പറയൂ. ഒരു സമയം ഒരു ചോദ്യം മാത്രം ചോദിക്കൂ. മലയാളത്തിൽ മറുപടി തരൂ.
Finished the lesson?പാഠം പൂർത്തിയാക്കിയോ?
Completedപൂർത്തിയായിUpdated since you finished it — worth a quick reviewനിങ്ങൾ പൂർത്തിയാക്കിയ ശേഷം പുതുക്കി — ഒന്നുകൂടി നോക്കൂ0 of 2 lessons complete2-ൽ 0 പാഠങ്ങൾ പൂർത്തിയായി
Turn on JavaScript to save progress on this device and to use the copy button.
ഈ ഉപകരണത്തിൽ പുരോഗതി സേവ് ചെയ്യാനും കോപ്പി ബട്ടൺ ഉപയോഗിക്കാനും JavaScript ഓൺ ചെയ്യൂ.